logo
SERVICE HELPE DESK KGVOA
kgvoaservicehelpdesk@gmail.com
Official Website of Kerala Government Veterinary Officers Association
Editorial Board
ഡയറക്ടറേറ്റ് ധർണ്ണ

കഴക്കൂട്ടം വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. സൈറയെ അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെയുള്ള KGVOA ഡയറക്ടറേറ്റ് ധർണ്ണ, നാഷണൽ IVA പ്രസിഡണ്ടും Veterinary Council of India (VCI)പ്രസിഡണ്ടും ആയ Dr. ഉമേഷ്‌ ചന്ദ്ര ശർമ്മ ഉദ്ഘാടനം ചെയ്തു. VCI മെമ്പർമാരായ Dr. അമിത് നൈൻ, Dr.സന്ദീപ് ഇൻഗ്ലെ, നാഷണൽ IVA ലേഡി വിംഗ് കൺവീനർ Dr. ലക്ഷ്മി ശ്രീനിവാസൻ, KGVOA സംസ്ഥാന പ്രസിഡണ്ട്‌ Dr. ദിലീപ് ചന്ദ്രൻ, ജനറൽ സെക്രട്ടറി Dr. കുര്യാക്കോസ് മാത്യു, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ഉഷ. ആർ എന്നിവർ പ്രസംഗിച്ചു. 2022ആഗസ്ത് 31 ന് കേന്ദ്ര മൃഗ സംരക്ഷണ കമ്മീഷണർ എല്ലാ സംസ്ഥാന വകുപ്പ് സെക്രട്ടറിമാർക്കും, വകുപ്പ് അധ്യക്ഷന്മാർക്കും ചർമ്മ മുഴ രോഗം നിയന്ത്രിക്കുന്ന വിഷയത്തിൽ നൽകിയ മാർഗനിർദേശം അനുസരിച്ച് മൃഗങ്ങളുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നതിനും, വാക്‌സിനേഷൻ നൽകുന്നതിനും, ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കി വകുപ്പിലെ വെറ്ററിനറി ഡോക്ടർമാർക്ക് നൽകാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത്ര മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ, ചർമ്മ മുഴ രോഗം സംസ്ഥാനത്തു പടർന്നു പിടിച്ച് ക്ഷീര കർഷകർക്ക് കനത്ത നാശനഷ്‌ടം വരുത്തിയതിന് ശേഷം വകുപ്പിലെ ഡോക്ടർമാരെ ബലിയാടാക്കി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നതിന്റെ ഭാഗമായാണ് Dr. സൈരയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. യാതൊരു തെളിവുകളും ഇല്ലാതെ, മാധ്യമ റിപ്പോർട്ട് അതേപടി പകർത്തിയത് പോലെ അന്വേഷണ റിപ്പോർട്ടിൽ ഡോ.സൈരയ്ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. വകുപ്പ് അധ്യക്ഷനും, അഡീഷനൽ ഡയറക്ടറും നൽകിയ റിപ്പോർട്ട് അവഗണിച്ചു കൊണ്ട് വെറ്ററിനറി ചികിത്സ സംവിധാനവും ആയി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ചികിത്സാ പിഴവ് ആരോപിച്ചിരിക്കുന്നത് പരിഹാസ്യമാണ്. ചർമ്മ മുഴ രോഗം വന്നു പശുക്കൾ മരണപ്പെട്ടതിന്റെ പേരിൽ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്യാൻ തുടങ്ങിയാൽ ഔദ്യോഗിക കണക്കുപ്രകാരം ആയിരത്തോളം പശുക്കൾ രോഗം മൂലം മരണപ്പെട്ട നമ്മുടെ സംസ്ഥാനത്ത് വകുപ്പിൽ ജോലി ചെയ്യാൻ ആളില്ലാത്ത സാഹചര്യം നിലവിൽ വരും. ഡോ.സൈറയുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് അദ്ധ്യക്ഷനുമായി നടത്തിയ ചർച്ചയിൽ KGVOA പ്രസിഡന്റ് ഡോ. ദിലീപ് ചന്ദ്രൻ അറിയിച്ചു.

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് നിയമനം
പ്രതിക്ഷേധം: വ്യാജവാർത്തക്കു എതിരെ
സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ : ഡയറക്ടറുമായി ചർച്ച നടത്തി
നീതിക്കായുള്ള പോരാട്ടത്തിൻ്റെ വിജയം
സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ഇലക്ഷൻ: DVF മുന്നണി മത്സരിക്കും
പ്രൈവറ്റ് പ്രാക്ടീസ് മാനദണ്ഡങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് - മൃഗസംരക്ഷണ വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്
സംസ്ഥാന സമ്മേളനം 2023